നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷകില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. ആലപ്പുഴ സ്വദേശി വിഷ്ണു വിശ്വംഭരന്‍, തിരുവനന്തപുരം സ്വദേശി ലിജു ലോറന്‍സ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പൂര്‍ണമായി കത്തിക്കരിഞ്ഞ് ചെളിയില്‍ പൂഴ്ന്ന് കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. ഓഗസ്റ്റ് 13 അര്‍ധ രാത്രിയാണ് അന്തര്‍വാഹിനിയില്‍ സ്‌ഫോടനമുണ്ടാകുകയും തീപിടിക്കുകയും ചെയ്തത്. സ്‌ഫോടനത്തെ തുടര്‍ന്ന് [...]
The post മുങ്ങി കപ്പല്‍ അപകടം: നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു appeared first on DC Books.