അമ്പതുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് തന്റെ പഴയ ചില വിദ്യാര്‍ത്ഥിനികളെ കാണാന്‍ ഡല്‍ഹിയിലെ സമ്പന്നവര്‍ഗത്തിന്റെ സ്‌കൂളായ സെന്റ് ജൂഡ്‌സിന്റെ പ്രിന്‍സിപ്പാള്‍ വിക്ടോറിയാ ലാംബ് തീരുമാനിക്കുന്നതോടെയാണ് ജയശ്രീ മിശ്രയുടെ സീക്രട്ട്‌സ് ആന്‍ഡ് ലൈസ് ആരംഭിക്കുന്നത്. അവസാനത്തെ ക്ഷണക്കത്തും ഒട്ടിച്ചുകഴിയുമ്പോള്‍ അവര്‍ ലംബൂവിന്റെ പുന്നാരക്കുട്ടികള്‍ എന്നുവിളിക്കപ്പെട്ടിരുന്ന 1993 ബാച്ചിലെ തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനികളെക്കുറിച്ച് ഓര്‍ത്തു. ഒരു ഞടുക്കത്തോടെ പൂന്തോട്ടത്തിനു താഴെ ഏകാന്തമായി കിടക്കുന്ന ഒരു ശവകുടീരത്തേക്കുറിച്ച് ഓര്‍ത്തു. 15 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഡിസംബറിലെ ആ ഭീകരരാത്രിയെക്കുറിച്ച് ഓര്‍ത്തു… ലില്ലി ഡിസൂസയുടെ [...]
The post ജീവിതം തകര്‍ക്കുന്ന രഹസ്യങ്ങളും നുണകളും appeared first on DC Books.