സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുന്ന സബ്‌സിഡികള്‍ വെട്ടികുറയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ അദ്ദേഹം ചരക്കു സേവന നികുതി നടപ്പാക്കുമെന്നും വ്യക്തമാക്കി.പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ ആഭ്യന്തര യുദ്ധം ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം വരുത്തിയിട്ടുണ്ട്. ഇന്ത്യയെ മാത്രമല്ല മറ്റ് രാജ്യങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. സാമ്പത്തിക രക്ഷപാക്കേജുകള്‍ പിന്‍വലിക്കുമെന്ന് മേയ് മാസം അമേരിക്ക പ്രഖ്യാപിച്ചതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി. ഇത് നിക്ഷേപകരുടെ മടങ്ങിപ്പോക്കിന് വഴിവച്ചിട്ടുണ്ട്. [...]
The post സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരും : മന്‍മോഹന്‍ സിംഗ് appeared first on DC Books.