ഐറിഷ് കവിയും നൊബേല്‍ സമ്മാന ജേതാവുമായ ഷീമസ് ഹീനി അന്തരിച്ചു. ഡബ്ലിനിലെ ആശുപത്രിയില്‍ 74-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2006ല്‍ പക്ഷാഘാതം സംഭവിച്ചതിനെതുടര്‍ന്ന് കിടപ്പിലായിരുന്നു അദ്ദേഹം. ലോകപ്രശസ്ത കവി ഡബ്‌ള്യു ബി യേറ്റ്‌സിന്റെ പിന്‍ഗാമിയെന്ന് അറിയപ്പെട്ട ഷീമസ് ഹീനി വടക്കന്‍ അയര്‍ലന്‍ഡിലെ ടൂം ബ്രിഡ്ജില്‍ 1939ലാണ് ജനിച്ചത്. ബെല്‍ഫ്സ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ പഠനത്തിന് ശേഷം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഹാര്‍വാഡിലും ഓക്‌സ്ഫഡിലും കേംബ്രിജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപക ജോലിക്കിടയിലും മികച്ച കവിതകളെഴുതി ഹീനി സാഹിത്യലോകത്ത് വ്യക്തിമുദ്ര [...]
The post ഐറിഷ് കവി ഷീമസ് ഹീനി അന്തരിച്ചു appeared first on DC Books.