സിറിയയില്‍ സര്‍ക്കാരും വിമതരുമായുള്ള യുദ്ധത്തില്‍ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് യുനെസ്‌കോ. മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ അമൂല്യമായ പലതും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. പ്രസിദ്ധമായ അലെപ്പോയിലെ ഉമയ്യദ് പള്ളി മുതല്‍ പതിമൂന്നാം നൂറ്റാണ്ടിലെ കുരിശുയുദ്ധകാലത്തുള്ള ക്രാക്‌ദേസ് ഷെവലിയാഴ്‌സ് കോട്ട വരെയുള്ള ചരിത്രസ്മാരകങ്ങളും കെട്ടിടങ്ങളും യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടു. ഒട്ടേറെ പൗരാണിക കലാശില്‍പ്പങ്ങള്‍ യുദ്ധകാലത്ത് കൊള്ളയടിക്കുപ്പെട്ടുവെന്ന് യുനെസ്‌കോ സാംസ്‌കാരിക വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഫ്രാന്‍സിസ്‌കോ ബന്‍ഡാരിന്‍ പറഞ്ഞു. ആയുദ്ധവുമായി എത്തുന്നവരാണ് പുരാവസ്തുക്കള്‍ കൊള്ളയടിക്കുന്നത്. പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ [...]
The post സിറിയയിലെ ചരിത്ര സ്മാരകങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് യുനെസ്‌കോ appeared first on DC Books.