നമ്മുടെ നാട്ടിലെ വൈദ്യശാസ്ത്ര ബിരുദധാരികള്‍ക്കുപോലും ദാമ്പത്യവിഷയങ്ങളില്‍ അജ്ഞതയുണ്ടെന്നുള്ളത് ഒരു സത്യമാണ്. മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെയാണ് ദാമ്പത്യശാസ്ത്രത്തെ പഠനവിധേയമാക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം കടന്നു പോകുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു പോരായ്മ അതു നമ്മെ ജീവിക്കാന്‍ പഠിപ്പിക്കുന്നില്ല എന്നതാണ്. ലൈംഗികകാര്യങ്ങളില്‍ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണവും ഈ അജ്ഞത തന്നെ. ‘എല്ലാം’ തികഞ്ഞവരാണ് എന്നു മേനി നടിച്ചുകൊണ്ട് ദാമ്പത്യത്തിലെ കാണാക്കയങ്ങളിലേയ്ക്ക് വീണുപോകുന്നവരുടെ എണ്ണം ഏറിവരുകയാണെന്നതിന് തെളിവ് മന:ശാസ്ത്രജ്ഞരുടെ മുമ്പിലും കുടുംബക്കോടതിയ്ക്കു [...]
The post ദാമ്പത്യത്തിന്റെ ശാസ്ത്രമറിയാന്‍ appeared first on DC Books.