ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌കാരം നഷ്ടമായേക്കും. മുമ്പ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനാലാണ് രഞ്ജിത്തിനെ പട്ടികയില്‍ നിന്നും നീക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 2008ല്‍ കൊച്ചിയില്‍ നടന്ന നാഷനല്‍ അത്‌ലറ്റിക് മീറ്റില്‍ രഞ്ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് ഒരു ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തെ അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ രഞ്ജിത്തിന്റെ പേരുമുണ്ടായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാനായി രഞ്ജിത്ത് ഡല്‍ഹിയില്‍ എത്തുകയും ചെയ്തിരുന്നു. പുരസ്‌കാര ദാനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് [...]
The post രഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയില്ല appeared first on DC Books.