സോളാര്‍ കേസിന്റെ അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിക്ക് കത്തയച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. കേസിന്റെ അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് നേരത്തെ ഹൈക്കോടതി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും മഖ്യമന്ത്രി കത്തയച്ചിരുന്നത്. കേസ് അന്വേഷണത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എല്‍ഡിഎഫ് [...]
The post സോളാര്‍ : സര്‍ക്കാര്‍ വീണ്ടും സിറ്റിംഗ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു appeared first on DC Books.