ആധുനീകാനന്തര മലയാള കഥയിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ് പി സുരേന്ദ്രന്റെ കഥകള്‍ . ജീവിതഗന്ധികളായ പ്രമേയങ്ങളെ ക്ലിഷ്ടമായ ആഖ്യാന പാതകള്‍ സ്വീകരിക്കാതെ, ലാളിത്യമാര്‍ന്ന കഥന പദ്ധതികളിലൂടെ വായനക്കാരിലേത്തിച്ചുകൊണ്ട് മലയാള കഥാസാഹിത്യത്തില്‍ വേറിട്ട ഒരിടം കണ്ടെത്തിയവയാണ് ആ രചനകള്‍ . കഥാരചനയുടെ പൊതുസമ്പ്രദായങ്ങളില്‍നിന്ന് കാര്യമായി വ്യതിചലിച്ചിട്ടില്ലെങ്കില്‍പ്പോലും കഥാപാത്ര നിര്‍മ്മിതിയിലും കഥാഗതിയുടെ നിര്‍ണ്ണയത്തിലൂം സ്വന്തമായ വഴിത്താരകള്‍ വെട്ടിത്തെളിച്ചാണ് അദ്ദേഹം ഇവിടെ സാന്നിദ്ധ്യം ഉറപ്പിച്ചത്. ഒപ്പം അളന്നു മുറിച്ച വാക്കുകളും വാചകങ്ങളും അതിന് കരുത്തു പകരുകയും ചെയ്തു. ഇവയുടെ ആകെത്തുകയായ കഥാസമാഹാരമാണ് ഇപ്പോള്‍ [...]
The post ജീവിതക്കാഴ്ചകളുടെ കഥാവായന appeared first on DC Books.