കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി വിദേശ കലാകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ വികൃതമാക്കിയ സാമൂഹ്യ വിരുദ്ധര്‍ അപമാനിച്ചിരിക്കുന്നത് കേരളത്തെ തന്നെയാണ്. ഒന്നാലോചിച്ചാല്‍ ബിനാലെ വേദിയില്‍ പൊടുന്നനെ പൊട്ടിമുളച്ചതല്ല അവര്‍. മലയാളി സമൂഹത്തിന്റെ പരിച്ഛേദം തന്നെ. ഇവരാണ് പൊതു ശൗലാചയങ്ങളുടെ ഭിത്തിയില്‍ അശ്ലീല രചനകള്‍ തീര്‍ക്കുന്നത്. ഇവരാണ് നല്ല സിനിമയെ തിയേറ്ററുകളില്‍ കൂവിത്തോല്പിക്കുന്നത്. ഇവരാണ് ആണും പെണ്ണും തമ്മിലൊന്നു മിണ്ടിയാലുടനെ സദാചാരക്കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നത്. ഇവരാണ് നമ്മുടെ പെണ്മക്കളെ നോക്കി ലൈംഗികച്ചുവയുള്ള അസഭ്യങ്ങള്‍ പറയുന്നത്. ഇവരില്‍ ചിലര്‍ തന്നെയാണ് പിന്നീട് [...]
↧