ആധുനികാനന്തര കഥയിലെ മൗലികതയുള്ള എഴുത്തുകാരില്‍ പ്രമുഖനാണ് പി.എഫ്. മാത്യൂസ്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ കുട്ടിസ്രാങ്കിന്റെ സഹതിരക്കഥാകൃത്ത് എന്ന രീതിയിലും പ്രശസ്തനാണ് അദ്ദേഹം. ഷാജി എന്‍. കരുണിന്റെ മികച്ച സിനിമകളിലൊന്നാണ് കുട്ടിസ്രാങ്ക്. കഥകള്‍ – പി. എഫ്. മാത്യൂസ് എന്ന സമാഹാരത്തില്‍ തിരഞ്ഞെടുത്ത 72 കഥകളാണുള്ളത്. ഇടത്തരം മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളും അത്യന്തികമായി മനുഷ്യരുടെമേല്‍ വന്നുപതിക്കുന്ന മരണം എന്ന അനിവാര്യതയെക്കുറിച്ചുള്ള വേവലാതികളുമാണ് ഇക്കഥകളുടെ മുഖമുദ്ര. കല്‍പ്പറ്റ നാരായണന്റെ അനുബന്ധക്കുറിപ്പ് പി.എഫ്.മാത്യുവിന്റെ കഥകളെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു [...]
↧