കുടുംബകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവും സ്‌നേഹസമ്പന്നുമായ ഭര്‍ത്താവ് ഒരു ദിവസം തിരികെ വീട്ടിലെത്തുന്നില്ല. അതോടെ ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയുടെ ജീവിതം തകിടം മറിഞ്ഞു. പോലീസിനെ അറിയിച്ചെങ്കിലും നിരവധി കേസുകളില്‍ ഒന്നായി മാത്രമേ അവരതിനെ കണക്കാക്കുന്നുള്ളു. ഭര്‍തൃമാതാവിനെയും തന്റെ ഒരു സുഹൃത്തിനെയും വിവരമറിയിച്ചിട്ട് യാതൊരു പ്രയോജനവുമവള്‍ക്കു കിട്ടുന്നില്ല. ഏകാന്തതയുടെ ഭീതിദമായ തടവറയില്‍ ആ ചെറുപ്പക്കാരി അടയ്ക്കപ്പെട്ടു. ‘ആ രാത്രി, ഏഴു വര്‍ഷം ഒരുമിച്ചു ജീവിച്ചശേഷം ഭര്‍ത്താവില്ലാത്ത എന്റെ ആദ്യത്തെ രാത്രി, അദ്ദേഹത്തോടുള്ള സ്‌നേഹത്തെക്കാള്‍ അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ കൂടുതല്‍ [...]
The post മായാരൂപിയായി മറഞ്ഞ ഭര്‍ത്താവ് appeared first on DC Books.