കവിയും മണിയൂരിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ പി ചാത്തുവിന്റെ സ്മരണക്കായി എല്ലാ വര്‍ഷവും സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കുന്ന പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിക്കുന്നു.10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലികമായ ഒരു രചനയുടെ നാല് കോപ്പികള്‍ രചയിതാവിന്റെ മേല്‍വിലാസം സഹിതം വി. അരവിന്ദാക്ഷന്‍, ജനറല്‍ കണ്‍വീനര്‍, എ പി ചാത്തു അനുസ്മരണ സമിതി ചന്ദ്രതാര, പി.ഒ. മണിയൂര്‍, കോഴിക്കോട് – 673 523 (ഫോണ്‍: 9495892858) എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. സെപ്റ്റംബര്‍ 30നാണ് അവസാന തീയതി.
The post എ പി ചാത്തു സ്മാരക പുരസ്‌കാരം appeared first on DC Books.