മോഹന്‍ ലാല്‍ -രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ചത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍. പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തന്റെ രണ്ടാം വരവ് ജനിച്ച ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ് പോലെയാണെന്ന് മഞ്ജു വ്യക്തമാക്കി. തന്റെ ഫേസ്ബുക് പേജിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയരംഗത്തേയ്ക്ക മടങ്ങിയെത്തുന്നത്. ചിത്രത്തിന്റെ കരാറില്‍ മഞ്ജു ഒപ്പിട്ടു. മഞ്ജുവിന്റെ വീട്ടിലെത്തിയാണ് ആന്റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് നല്‍കി മഞ്ജുവിന്റെ രണ്ടാം വരവ് ഉറപ്പാക്കിയത്. രഞ്ജിത് തിരക്കഥയെഴുതി ഷാജി കൈലാസ് [...]
The post മടങ്ങിവരവ് ജനിച്ച ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ് പോലെ : മഞ്ജു വാര്യര്‍ appeared first on DC Books.