മഞ്ജു വാര്യര്‍ മോഹന്‍ലാലിനൊപ്പം മടങ്ങിയെത്തുന്ന വാര്‍ത്തയുടെ പിന്നാലേയാണ് മലയാളസിനിമാ ലോകമെങ്കില്‍ ബോളീവുഡും മറ്റൊരു വലിയ താരക്കൂട്ടായ്മയുടെ പിന്നാലേയാണ്. 32 വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദിസിനിമയിലെ എക്കാലത്തേയും വലിയ താരജോഡികളില്‍ ഒന്ന് വീണ്ടും ഒരുമിക്കുന്നു. സാക്ഷാല്‍ അമിതാഭ് ബച്ചനും രേഖയും. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന വെല്‍ക്കം ബാക്കിലാണ് ഇരുവരും ഒന്നിക്കുന്നത്. 1981ല്‍ പുറത്തിറങ്ങിയ യാഷ്‌ചോപ്രയുടെ സില്‍സില എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രേഖയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 2007ല്‍ പുറത്തിറങ്ങിയ വെല്‍ക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വെല്‍ക്കം ബാക്ക്. [...]
The post അമിതാഭിനും രേഖയ്ക്കും വെല്‍ക്കം ബാക്ക് appeared first on DC Books.