ഭക്ഷ്യ സുരക്ഷാബില്‍ രാജ്യസഭയും പാസാക്കി. ബില്ല് ഓര്‍ഡിനന്‍സായി കൊണ്ടുവന്നതിനെതിരെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം 92നെതിരെ 118 വോട്ടുകള്‍ക്കു തള്ളി. വിവിധ അംഗങ്ങള്‍ അവതരിപ്പിച്ച 38 ഭേദഗതികളില്‍ ചിലത് അംഗങ്ങള്‍ പിന്‍വലിച്ചു. ബാക്കിയുള്ളവ സഭ പരിഗണിച്ചു. അര്‍ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ശബ്ദവോട്ടോടെ ബില്ലിന് അംഗീകാരം നല്‍കിയത്. പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ഭക്ഷ്യസുരക്ഷയ്ക്കുള്ള കരടുബില്‍ 2011 ജൂലൈയില്‍ മന്ത്രിതല സമിതിയും ഡിസംബറില്‍ കേന്ദ്ര മന്ത്രിസഭയും അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മേയില്‍ [...]
The post ഭക്ഷ്യ സുരക്ഷാബില്‍ രാജ്യസഭ പാസാക്കി appeared first on DC Books.