ഭാവനയും ചരിത്രവും കൂട്ടിയിണക്കി പുതിയൊരു സാഹിത്യ ജനുസ്സ് സൃഷ്ടിച്ചു എന്നതാണ് വാള്‍ട്ടര്‍ സ്‌കോട്ടിന് നോവല്‍ ചരിത്രത്തിലുള്ള ഏറ്റവും വലിയ പ്രാധാന്യം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വേവര്‍ലിയിലൂടെ ചരിത്രനോവല്‍ എന്ന പുതിയ ജനുസ്സിന് സ്‌കോട്ട് തുടക്കം കുറിച്ചു. പരമ്പരാഗത ചരിത്രകഥാഖ്യാനങ്ങളില്‍നിന്നു ഭിന്നമായിരുന്നു അത്. പൊതു, സ്വകാര്യ ചരിത്രങ്ങളുടെ ആഖ്യാനത്തിലൂടെ സ്‌കോട്ട് ചരിത്രകഥ പറച്ചിലിനെ ആധുനിക ജീവിതത്തിനു ചേര്‍ന്ന മട്ടില്‍ നവീകരിച്ചു. കുരിശുയുദ്ധം പശ്ചാത്തലമാക്കി സ്‌കോട്ട് വിഭാവന ചെയ്ത ടെയ്ല്‍സ് ഓഫ് ദ ക്രൂസെയ്ഡ്‌സ് എന്ന നോവല്‍ പരമ്പരയിലെ രണ്ടു [...]
The post കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചരിത്രനോവല്‍ appeared first on DC Books.