ഡീസല്‍ വിലയിന്മേല്‍ കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇനി എണ്ണക്കമ്പനികള്‍ക്ക് ഡീസലിന്റെ വില പുതുക്കി നിശ്ചയിക്കാമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി വീരപ്പമൊയ്‌ലി അറിയിച്ചു. കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് ലഭിക്കുന്നതോടെ ഡീസല്‍ വില കുത്തനെ ഉയരുമെന്ന ആശങ്കയുയര്‍ന്നു. ഇപ്പോള്‍ ഒമ്പത് രൂപ അറുപത്തൊന്നു പൈസ നഷ്ടത്തിലാണ് ഓരോലിറ്റര്‍ ഡീസലും വില്‍ക്കുന്നതെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. മുമ്പ് പെട്രോള്‍ വില നിയന്ത്രണം നീക്കിയശേഷം കമ്പനികള്‍ 15 തവണ വില വര്‍ദ്ധിപ്പിച്ചിരുന്നു. [...]
The post ഡീസല്‍ വിലനിയന്ത്രണം നീക്കി appeared first on DC Books.