കടല്‍വെടിവെപ്പുകേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരുടെ മൊഴി രേഖപ്പെടുത്താനായി ഇന്ത്യയിലെത്തിക്കണമെന്ന് സര്‍ക്കാര്‍ ഇറ്റലിയോടാവശ്യപ്പെട്ടു. നേരത്തെ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇറ്റലിയിലെത്തണമെന്നായിരുന്നു ഇറ്റലിയുടെ ആവശ്യം. എന്നാല്‍ ഇതിനായി ദേശീയ അന്വേഷണ ഏജന്‍സി സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്ന് ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ മത്സ്യതൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സമയത്ത് കപ്പലിലുണ്ടായിരുന്ന നാലുപേരെ ചോദ്യം ചെയ്യണമെന്നാണ് എന്‍ഐഎ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ [...]
The post കടല്‍വെടിവെപ്പുകേസ് : സാക്ഷികളെ എത്തിക്കണമെന്ന് ഇറ്റലിയോട് ഇന്ത്യ appeared first on DC Books.