അരനൂറ്റാണ്ടിനു മുമ്പ് കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും നിറഞ്ഞ സാന്നിധ്യമായിരുന്നു അവിടുത്തെ ജൂതസമൂഹം. സമൂഹത്തിന്റെ മുഖ്യധാരയുമായി അടുത്തും അകന്നും തങ്ങളുടെ സാംസ്‌കാരികത്തനിമയും ആചാരാനുഷ്ഠാനങ്ങളുമൊക്കെ കാത്തുവെയ്ക്കാന്‍ ശ്രദ്ധിച്ചിരുന്ന ഇവര്‍ക്ക് അന്നത്തെ കൊച്ചിരാജ്യത്തില്‍ സവിശേഷ സ്ഥാനമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം അമ്പതുകളില്‍ തങ്ങളുടെ പുണ്യഭൂമിയായ ജെറുശലേമിലേക്ക് ഇവര്‍ മടക്കയാത്ര ആരംഭിച്ചത്. കേരളസമൂഹത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുറപ്പിച്ച ജൂതസമൂഹം അതിന്റെ മുദ്രകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായ കഥയാണ് തന്റെ പുതിയ നോവലായ ആലിയയിലൂടെ സേതു പറയുന്നത്. ഇതൊരു ചരിത്രനോവലല്ലെന്നും ചരിത്രവും മിത്തും ഭാവനയുമൊക്കെ ഇഴ [...]
The post പുണ്യഭൂമിയിലേയ്ക്ക് ഒരു മടക്കയാത്ര appeared first on DC Books.