ആധുനിക റഷ്യന്‍ സാഹിത്യത്തിന്റെയും സാഹിത്യഭാഷയുടെയും സ്ഥാപകനായി കരുതപ്പെടുന്ന അലക്‌സാണ്ടര്‍ പുഷ്‌കിന്റെ പഠനങ്ങളും കവിതകളും കോര്‍ത്തിണക്കി ഒ എന്‍ വി കുറുപ്പ് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് പുഷ്‌കിന്‍ സ്വാതന്ത്രബോധത്തിന്റെ ദുരന്തഗാഥ. ടോള്‍സ്‌റ്റേയിയേയും ഗോഗോളിനെയും ദോസ്‌തോയോവ്‌സ്‌കിയെയും ചെഖോവിനേയും ഗോര്‍ക്കിയെയും മറ്റും മലയാളികള്‍ വളരെക്കാലമായി വിവര്‍ത്തനങ്ങളില്‍ക്കൂടി അറിയുകയും ആദരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും റഷ്യന്‍ സാഹിത്യത്തിലെ പേരെടുത്ത പ്രതിഭയായിരുന്ന പുഷ്‌കിനെ അറിഞ്ഞവര്‍ കുറവായിരുന്നു. ഈ പോരായ്മ മറികടക്കാനുള്ള ശ്രമമാണ് ഒഎന്‍വി പുസ്തകത്തില്‍ നടത്തിയിരിക്കുന്നത്. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ ജീവിത പഠനവും കവിതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ [...]
The post പുഷ്‌കിന്റെ ജീവിതപഠനവും കവിതാ പരിഭാഷയും appeared first on DC Books.