ഞാനനശ്വരതേ! നിന്‍ നിത്യകാമുകന്‍ ! എന്റെ ഗാനങ്ങള്‍ നിന്‍ മുന്നിലെന്‍ പ്രണയനൈവേദ്യങ്ങള്‍ ! ജ്ഞാനപീഠ പുരസ്‌കാരത്തിലൂടെ മലയാളത്തിനു വീണ്ടും പുത്തനുണര്‍വ്വ് നേടിത്തന്ന ഒഎന്‍വി കുറുപ്പിന്റെ കാവ്യലോകത്തിലെ പുതുനാമ്പുകളില്‍ ഒന്നായ അനശ്വരതയുടെ തിരുനടയില്‍ എന്ന കവിത ആരംഭിക്കുന്നത് അനശ്വരതയ്ക്കു മുന്നില്‍ പ്രണയനൈവേദ്യങ്ങള്‍ അര്‍പ്പിക്കുന്ന നിത്യകാമുകനായി സ്വയം സങ്കല്പിച്ചുകൊണ്ടാണ്. പുരാവൃത്തം, സ്വാതിതന്‍ നഗരത്തില്‍ , കണ്ണേ മടങ്ങുക, ഒരു പുഴയുടെ ഹംസഗാനം തുടങ്ങിയ 31 കവിതകളുടെ സമാഹാരമാണ് കടല്‍ ശംഖുകള്‍ എന്ന പുതിയ സമാഹാരം. പ്രകൃതിയും സമൂഹവും ഏറെ ചലനാത്മകമായി [...]
The post കടല്‍ ശംഖുകള്‍ : സാഹിത്യോത്സവത്തിലെ ആദ്യ പുസ്തകം appeared first on DC Books.