തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചത് പ്രാകൃതമായ രീതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ .പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു അതിക്രമം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നടപടികള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് പൊലീസിന്റെ തലപ്പത്തുള്ളവര്‍ ഉറപ്പുവരുത്തണമെന്ന് പറഞ്ഞ സുധീരന്‍ ഇത് പോലീസിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും പറഞ്ഞു. ചീമുട്ടയേറും പ്രാകൃതമായ സമര നടപടിയാണെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം [...]
The post സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസ് നടപടി പ്രാകൃതം : വി എം സുധീരന്‍ appeared first on DC Books.