മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ രംഗത്ത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിലംതൊടാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഡിവൈഎഫ്‌ഐ. സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നതെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ പോലീസ് മാര്‍ദ്ദനത്തെ നിയമപരമായി നേരിടുമെന്നും പറഞ്ഞു. ഇതിന് പുറമേ ക്രൂരമായ മര്‍ദനം നടത്തുന്ന പോലീസുകാരെ ജനകീയമായും നേരിടുമെന്നും സംഘടന വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്‌ഐയ്‌ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി [...]
The post മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ appeared first on DC Books.