സുന്ദര്‍ സി സംവിധാനം ചെയ്ത മദഗജരാജയുടെ പ്രചരണത്തിനായി വിപുലമായ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. പാണ്ഡ്യനാട് എന്ന ചിത്രത്തിനുവേണ്ടി പത്തുദിവസത്തെ രാത്രി ചിത്രീകരണത്തിലായിരുന്ന നായകന്‍ വിശാലും തന്റെ പുതിയ റിലീസായ മദഗജരാജയ്ക്കുവേണ്ടി സജീവമായി രംഗത്തെത്തി. അത് പാരയായെന്നു പറഞ്ഞാല്‍ മതി. ഉറക്കമില്ലാത്ത അധ്വാനത്തിന്റെ ഫലമായി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന വിശാലിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍ . മാനസികമായ സമ്മര്‍ദ്ദം മൂലം ഉണ്ടായ ഡീഹൈഡ്രേഷനാണ് വിശാലിനെന്ന് അദ്ദേഹത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. പൂര്‍ണ്ണവിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത്. വേറെ കുഴപ്പമൊന്നുമില്ലെന്നും താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും വിശാല്‍ [...]
The post മദഗജരാജ പ്രചരണത്തില്‍ അവശനായി വിശാല്‍ ആശുപത്രിയില്‍ appeared first on DC Books.