സൊമാലിയന്‍ മുസ്ലീം സ്ത്രീകള്‍ അനുഭവക്കേണ്ടി വരുന്ന കൊടിയ പീഡനങ്ങളുടെയും ദുരിതങ്ങളുടെയും ലോകത്തുനിന്ന് രക്ഷപ്പെട്ട് സ്ത്രീവാദിയും രാഷ്ട്രീയക്കാരിയും എഴുത്തുകാരിയും ആയിത്തീര്‍ന്ന അയാന്‍ ഹിര്‍സി അലിയുടെ അതിതീവ്രതയാര്‍ന്ന ജീവിതാനുഭവങ്ങളാണ് ഇന്‍ഫിഡല്‍ മൈ ലൈഫ് എന്ന പുസ്തകത്തിലൂടെ ചുരുള്‍ നിവരുന്നത്. ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായ ഇന്‍ഫിഡലിന് ഡി സി ബുക്‌സ് ഒരുക്കിയ പരിഭാഷയാണ് ‘അവിശ്വാസി’. 2009 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പരിഭാഷയുടെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നു. എന്റെ കുട്ടിക്കാലം, എന്റെ സ്വാതന്ത്ര്യം എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായാണ് അയാന്‍ തന്റെ ജീവിതകഥ പറയുന്നത്. [...]
The post വീണ്ടും അവിശ്വാസി appeared first on DC Books.