സീരിയലിലൂടെ സിനിമയിലെത്തിയ നടിയാണ് സരയു. അഭിനയത്തില്‍ നടി പച്ച പിടിച്ചില്ല എന്ന് ദോഷൈകദൃക്കുകള്‍ പറയുമെങ്കിലും സംവിധാനത്തിന്റെ കാര്യത്തില്‍ ഇനിയങ്ങനെ പറയാനാവില്ല. രചയിതാവ്, സംവിധായിക എന്നീ നില്‍കളില്‍ സരയു പച്ച ‘പിടിച്ചു’ കഴിഞ്ഞു. അവര്‍ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പേരാകുന്നു പച്ച. ഹരിതപ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരുപെണ്‍കുട്ടിയുടെ കാഴ്ചകളിലൂടെയാണ് പച്ച വികസിക്കുന്നത്. അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ സരയൂ തന്നെയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സരയുവിന്റെ അടുത്ത സുഹൃത്തുക്കളായ ഭാമയും അനന്യയും പച്ചയില്‍ ഭാഗമാകുന്നുണ്ട്. പച്ചയ്ക്കുവേണ്ടി ശബ്ദം നല്‍കിയത് ഭാമയും [...]
The post സരയു പച്ച ‘പിടിച്ചു’ appeared first on DC Books.