ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുകേഷ് ശര്‍മ്മ, ദിനേഷ് ശര്‍മ്മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, എന്നിവര്‍ കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേതിലെ അതിവേഗ കോടതി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ സെപ്റ്റംബര്‍ 11ന് പ്രഖ്യാപിക്കും. കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് വിചാരണ നടക്കുന്നതിനിടെ ജയിലില്‍ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്നു വര്‍ഷത്തേക്ക് ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചിരുന്നു. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ കുറ്റങ്ങള്‍, കൊള്ള, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, [...]
The post ഡല്‍ഹി കൂട്ടമാനഭംഗം : പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി appeared first on DC Books.