2012ലെ മികച്ച മലയാള ചെറുകഥയ്ക്കുള്ള വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് ഡോ അംബിക സുതന്‍ മങ്ങാടിന്. അംബിക സുതന്‍ മങ്ങാടിന്റെ ‘ആനത്താര’ എന്ന ചെറുകഥയ്ക്കാണ് പുരസ്‌കാം. 10,001 രൂപയും പ്രൊഫ വി സി ജോണ്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവോണദിനത്തില്‍ വൈകിട്ട് 6.30ന് മാവേലിക്കര സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് [...]
The post കേളി അവാര്‍ഡ് അംബികാ സുതന് appeared first on DC Books.