ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 20 പ്രതികളെ വെറുതെ വിട്ടു. കാരായി രാജന്‍ ഉള്‍പ്പെടെയുള്ള 20 പേരെ കേസില്‍ കുറ്റവിമുക്തമാക്കിക്കൊണ്ടാണ് മാറാട് സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടത്. പ്രതികള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയതിന്റെ പേരില്‍ പ്രതിചേര്‍ത്തിരുന്ന എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി, സിപിഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ഇ.എം ദയാനന്ദന്റെ സഹോദരന്‍ ഇ.എം ഷാജി എന്നിവരും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടും. കേസിലെ 56 പ്രതികളില്‍ 24 പേരെ കുറ്റവിമുക്തരാക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. [...]
The post ടിപി വധം : 20 പ്രതികളെ വെറുതെ വിട്ടു appeared first on DC Books.