പുസ്തകങ്ങള്‍ക്കു പിന്നിലെ രസകരമായ കാണാക്കഥകളെ അവതരിപ്പിക്കുന്ന പ്രതിവാര പംക്തി ‘കഥാപുസ്തകം’ തുടരുന്നു. തയ്യാറാക്കിയത്: ആര്‍ രാമദാസ് വൈക്കം മുഹമ്മദ് ബഷീറിനൊരു ദുഃഖമുണ്ടായിരുന്നുവത്രെ; മലയാള കഥയുടെ ഇരുന്നൂറാം വര്‍ഷത്തില്‍ താന്‍ ഉണ്ടാവില്ലല്ലോ എന്ന്. അമരത്വം പ്രകൃതിനിയമം അല്ലല്ലോ. എന്നിട്ടും മനോമോഹനമായ ബഷീര്‍കഥകള്‍ക്കു മുന്നില്‍ കാലനിയമം വിസ്മയത്തോടെ തോറ്റുകൊടുക്കുകയും ചെയ്തു. അത് വേറൊരു കഥയാണ്. 100 വര്‍ഷം 100 കഥ എന്ന മലയാള കഥയുടെ ശതാബ്ദി സ്മാരക സമാഹാരം കേരളത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലാണ് ബഷീര്‍ ആ ദുഃഖം വിശ്വത്തോട് പങ്കുവെച്ചത്. ആഹ്ലാദത്തിന്റെ [...]
The post ബഷീറിന്റെ ദു:ഖവും ഒരു അപൂര്‍വ്വ പുസ്തകത്തിന്റെ പിറവിയും appeared first on DC Books.