ഈ തിരുവോണത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി സ്ഥിരം ക്ഷണിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ ശതാഭിഷിക്തനാവുകയാണ്. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട പ്രഭയില്‍ പൊതുജീവിതം തുടരുന്ന അനുയായികളുടെ പ്രിയപ്പെട്ട രാജേട്ടന്‍ 84ന്റെ നിറവിലും കര്‍മ്മകാണ്ഡത്തില്‍ പുതിയ ഏടുകള്‍ ചേര്‍ത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലനാവുന്നു. പതിവുപോലെ ഈ വര്‍ഷവും ആധ്യാത്മിക ഗുരു മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവ് ആശ്രമത്തിലാവും പിറന്നാള്‍ ആഘോഷിക്കുന്നത്. പാലക്കാട് ആലക്കോട് പുതുക്കാട്ട് കണ്ണമ്പ്ര ഓലഞ്ചേരി ഒ.മാധവന്‍ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും മകനായി 1929 സെപ്റ്റംബര്‍ 15ന് തിരുവോണം നാളിലാണ് രാജഗോപാല്‍ [...]
The post ഒ.രാജഗോപാല്‍ ശതാഭിഷിക്തനാകുന്നു appeared first on DC Books.