ഒഡീഷയില്‍ മല്‍കാന്‍ഗിരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 14 മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷ- ഛത്തീസ്ഗഡ് അതിര്‍ത്തി പ്രദേശമായ മല്‍ക്കന്‍ഗിരിയില്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മിനിറ്റുകളോളം വെടിവെയ്പ്പ് തുടര്‍ന്നതായി പോലീസ് അറിയിച്ചു. മല്‍ക്കന്‍ഗിരി എസ്പി അഖിലേശ്വറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം സെപ്റ്റംബര്‍ 13ന് രാത്രി നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും വന്‍ ആയുദ്ധ ശേഖരവും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് മല്‍കാന്‍ഗിരി. മാവോയിസ്റ്റുകളുടെ സംസ്ഥാനത്തെ ശക്തി കേന്ദ്രമാണിത്.
The post ഒഡീഷയില്‍ ഏറ്റുമുട്ടലില്‍ 14 മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ടു appeared first on DC Books.