പ്രമുഖ രാജ്യാന്തര പ്രസിദ്ധീകരണമായ ടൈം വാരിക 2012ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി യു എസ് പ്രസിഡന്റ് ബറാക് ഒബാമയെ തിരഞ്ഞെടുത്തു. ബഹുമതി പ്രഖ്യാപിച്ച ടൈം ഒബാമയെ വിശേഷിപ്പിച്ചത് ആധുനിക അമേരിക്കയുടെ ശില്പി എന്നാണ്. പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തില്‍ ഒബാമക്കു തൊട്ടുപിന്നാലേ രണ്ടാം സ്ഥാനത്തെത്തിയത് പാക്കിസ്ഥാന്‍ പെണ്‍കുട്ടി മലാല യൂസഫ് സായ് ആണ്. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കായി പോരാടിയ മലാലയ്ക്ക് താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന മലാല കൂടുതല്‍ [...]
↧