ഇസ്താംബൂളിലെ അഭിഭാഷകനായ ഗാലിപ് ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അയാളുടെ ഭാര്യ റൂയയെ അവിടെ കാണാനുണ്ടായിരുന്നില്ല. പകരം മേശപ്പുറത്ത് ഒരു കുറിപ്പ് ഗാലിപ്പിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. താന്‍ വീടുവിട്ട് പോകുന്നുവെന്നും അധികം താമസിക്കാതെ ബന്ധപ്പെടാമെന്നുമായിരുന്നു ആ കുറിപ്പില്‍ എഴുതിയിരുന്നത്. റൂയ തന്റെ സാധനങ്ങളൊന്നും ഒപ്പം കൊണ്ടുപോയിട്ടില്ല എന്നു മനസിലാക്കിയ ഗാലിപ് ആ തിരോധാനം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെച്ചു. ഏകാന്തത വല്ലാതെ വീര്‍പ്പു മുട്ടിച്ചപ്പോള്‍ ഗാലിപ് റൂയയുടെ അര്‍ദ്ധ സഹോദരനായ സെലാലിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തി. അയാളെയും [...]
The post ഒരു കറുത്ത കാലഘട്ടത്തിന്റെ കഥ appeared first on DC Books.