മലയാളസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍ ചെയര്‍മാനും എന്‍ എസ് മാധവന്‍ , സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അന്യാദൃശവും ആകര്‍ഷകവുമായ ഭാഷാശൈലിയുടെ ഉടമയാണ് പുനത്തിലെന്ന് സമിതി അഭിപ്രായപ്പെട്ടു. മുഖ്യധാരയില്‍ ഇടം നേടാത്ത പ്രാദേശിക സ്വത്വങ്ങള്‍ , ഭാഷ, ദേശം, വ്യക്തിത്വങ്ങള്‍ , ജീവിതാസക്തികള്‍ , ജീവിതാന്വേഷണങ്ങള്‍ എന്നിവ പുനത്തിലിന്റെ രചനകളെ [...]
The post പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് മാതൃഭൂമി സാഹിത്യപുരസ്‌കാരം appeared first on DC Books.