അശ്വതി ജോലിസ്ഥിരത ഉണ്ടാകും. ആത്മവിശ്വാസക്കുറവ് ഉണ്ടാകുന്നതിനാല്‍ തൊഴില്‍ രംഗത്ത് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. ആരോഗ്യം തൃപ്തികരമായിരിക്കും എന്നാല്‍ ചെറിയ അപകടങ്ങള്‍ക്ക് സാധ്യത. മുടങ്ങിക്കിടന്നിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴില്‍ രംഗത്ത് കുഴപ്പങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെടും. കടബാദ്ധ്യതകള്‍ വന്നു ചേരും. കൃഷി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആത്മീയകാര്യത്തില്‍ ശ്രദ്ധവര്‍ദ്ധിക്കും. ഭരണി ചെറുചികില്‍സക്കായി പണം ചെലവാകും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികമായി മോശം സമയമാണ്. [...]
The post നിങ്ങളുടെ ഈ ആഴ്ച (സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ) appeared first on DC Books.