കാഞ്ഞിരപ്പള്ളിയുടെ ആദ്യ നിയമസഭ സാമാജികനായിരുന്ന കെ.ജെ.തോമസിന്റെ ജന്മശതാബ്ദിയാണീ തിരുവോണം നാള്‍ . സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള താമ്രപത്രവും പെന്‍ഷനും വേണ്ടെന്നുവച്ച ധീരദേശാഭിമാനി അന്ത്യനിദ്ര കൊള്ളുന്ന പാലക്കാട് മണ്ണാര്‍ക്കാട്ട് അനുസ്മരണ പരിപാടികള്‍ നടക്കുമ്പോള്‍ ജന്മനാടായ കാഞ്ഞിരപ്പള്ളിയും ആ വീരപുത്രന്റെ ഓര്‍മ്മകളില്‍ മുഴുകുന്നു. കൊല്ലവര്‍ഷം 1089 ചിങ്ങം 28ലെ തിരുവോണ നാളിലായിരുന്നു കരിപ്പാപ്പറമ്പില്‍ ചാക്കോച്ചന്റെ മകന്‍ തോമസിന്റെ ജനനം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്‌കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലും പഠിച്ചശേഷം തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജില്‍നിന്നു മലയാളത്തില്‍ ബിരുദം നേടി. ഗാന്ധിജി, സുഭാഷ് [...]
The post കാഞ്ഞിരപ്പള്ളിയുടെ ആദ്യനായകന്റെ ജന്മശതാബ്ദി appeared first on DC Books.