യൂറോപ്പില്‍ നിന്ന് കേരളത്തിലെത്തി മലയാളഭാഷയുടെ സാഹിത്യ സമ്പത്തും വ്യാകരണവും ആഴത്തില്‍ പഠിച്ച് ഭാഷയെ സമ്പന്നമാക്കാനായി വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുവുമൊക്കെ രചിച്ച ആദ്യകാല മിഷണറിമാരുടെ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന കൃതിയാണ് സാക്ഷരകേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ . അവരുടെ നേട്ടങ്ങളെ അന്നത്തെ സാമൂഹികവും ചരിത്രപരവുമായ പശ്ചാതലത്തില്‍ പുനരവതരിപ്പിക്കുകയാണ് പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. മൂന്ന് നൂറ്റാണ്ടിലേറെ മുമ്പ് ജര്‍മ്മനിയില്‍ നിന്നെത്തി മലയാളത്തിലും സംസ്‌കൃതത്തിലും അസാമാന്യമായ പ്രാഗല്ഭ്യം നേടുകയും പുത്തന്‍ പാന, ചതുരന്ത്യം തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അര്‍ണ്ണോസ് പാതിരിയെക്കുറിച്ചുള്ള പുതിയ അറിവുകളാണ് [...]
The post സാക്ഷര കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ appeared first on DC Books.