ശാസ്ത്രത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ ശാസ്ത്രം സംഭാവന ചെയ്യുന്ന ഉപകാരപ്രദമായ ടെക്‌നോളജിയാണ്. ടെക്‌നോളജി ശാസ്ത്ര വിജ്ഞാനത്തിന്റെ ഉത്പന്നമാകുമ്പോള്‍ ശാസ്ത്രത്തിന്റെ സാധുതയെയും വിശ്വാസ്യതയെയുമാണ് അതു തെളിയിക്കുന്നത്. ശാസ്ത്രവികാസത്തിന്റെ ഫലമായി വളരെ സങ്കീര്‍ണങ്ങളായ സാങ്കേതികവിദ്യകള്‍ ഇന്നു ലഭ്യമാണ്. നമ്മുടെ ജീവിതാവശ്യങ്ങള്‍ക്കായുള്ള അവയുടെ പ്രയോജനങ്ങള്‍ നിര്‍ണ്ണയാതീതമാണ്. അതുപോലെ ശാസ്ത്രത്തിലുള്ള നമ്മുടെ വിശ്വാസവും അഗാധമാണ്. തല്‍ഫലമായി ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവരുന്ന ഏതു വിവരവും യുക്തിഭദ്രവും വസ്തുനിഷ്ഠവുമായിരിക്കുമെന്ന ധാരണ നമ്മില്‍ ഉടലെടുത്തു. ജനങ്ങളുടെ ശാസ്ത്രാവബോധത്തെ മുതലെടുത്തുകൊണ്ട് നിരീശ്വരവാദികള്‍ കപടസിദ്ധാന്തങ്ങള്‍ക്കു ജന്മം നല്‍കി അവയെ പോഷിപ്പിക്കുന്ന [...]
The post ദൈവവിശ്വാസത്തിന്റെ ശാസ്ത്രീയത appeared first on DC Books.