ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ ചികിത്സ സംബന്ധിച്ചു കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ച പിഡിപി നേതാക്കളുമായി സംസാരിച്ചപ്പോളാണ് അടിയന്തിരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. മഅദനിയുടെ ജയില്‍വാസവും ചികിത്സയും സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്താനായി ഈ മാസം 21ന് ബാംഗ്ലൂരിലേക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
The post മഅദനിയുടെ ചികിത്സയ്ക്കു വേണ്ടി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി appeared first on DC Books.