തമിഴ്‌നാട്ടില്‍ വിരുതനഗറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെയും നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. സെപ്റ്റംബര്‍ 18ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാര്‍ റോഡിലെ മീഡിയനിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ തിരുമംഗലം ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
The post തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു appeared first on DC Books.