പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ ആക്രമണത്തിനിരയായ മലാല യൂസഫ്‌സായിക്ക് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുരസ്‌കാരം. ‘മനസ്സാക്ഷിയുടെ അംബാസഡര്‍’ പുരസ്‌കാരം നല്‍കിയാണ് ആംനെസ്റ്റി മലാലയെ ആദരിച്ചത്. സെപ്റ്റംബര്‍ 17ന് ഡബ്ലിനില്‍ നടന്ന ചടങ്ങിലാണ് മലാലയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. അയര്‍ലന്‍ഡ് റോക്ക് താരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബോണോയാണ് പുരസ്‌കാരം നല്‍കിയത്. അമേരിക്കന്‍ ഗായകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹാരി ബേലഫോണ്‍ഡെയും മലാലയ്‌ക്കൊപ്പം പുരസ്‌കാരത്തിന് അര്‍ഹനായി. വിദ്യാഭ്യാസം, അറിവ് എന്നീ ശക്തമായ ആയുദ്ധങ്ങള്‍ ഉപയോഗപ്പെടുത്തി യുദ്ധത്തിനും ഭീകരതയ്ക്കും ബാലവേലയ്ക്കും അസമത്വത്തിനുമെതിരെ [...]
The post മലാലയ്ക്ക് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുരസ്‌കാരം appeared first on DC Books.