മലയാള സാഹിത്യലോകത്ത് എന്നെന്നും നിലനില്ക്കുന്ന വിസ്മയ പ്രതിഭാസമായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റ 149ാം പിറന്നാളാണ് കന്നി നാലിന് (സെപ്തംബര്‍ 20). അനിതരസാധാരണമായ കവിത്വശക്തിയും പ്രതിഭാ പ്രകര്‍ഷവും സ്ഥിരോത്സാഹവുംകൊണ്ട് സാഹിത്യത്തിന് അദ്ദേഹം നല്‍കിയ ഈടുവെയ്പുകള്‍ക്ക് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും അല്പവും മങ്ങലേറ്റിട്ടില്ല. വ്യാസമഹാഭാരതത്തിന്റെ തര്‍ജ്ജമ ഒന്നുകൊണ്ടുതന്നെ അദ്ദേഹം സ്വജീവിതം കവിതാ നിര്‍ഭരമാക്കിത്തീര്‍ത്തു. ലോഭമില്ലാതെ സംസ്‌കൃതപദങ്ങള്‍ വാരിക്കോരിയിരുന്നവരെ കവികുലപതികളായി വാഴ്ത്തിപ്പാടിയിരുന്ന ഒരു കാലത്ത് പച്ചമലയാളത്തില്‍ കവിതയെഴുതി സാഹിത്യലോകത്തെ വിസ്‌യപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ . മഹാഭാരതത്തിന്റെ വിവര്‍ത്തനം മാത്രം മതിയാകും [...]
The post കേരളവ്യാസന്റെ 149ാം ജന്മദിനം appeared first on DC Books.