മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഭാര്യ മുംതാസിനോടുള്ള പ്രണയസമര്‍പ്പണമാണ് താജ്മഹലെങ്കില്‍ ഭര്‍ത്താവിനോട് ഭാര്യയ്ക്കുള്ള സ്‌നേഹത്തിന്റെ സ്മാരകമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സ്മാരകമാണ് ഹുമയൂണ്‍ കുടീരം. ഹുമയൂണിന്റെ ആദ്യഭാര്യ ബേഗ ബാനുബീഗം അദ്ദേഹത്തിന്റെ കാലശേഷം ഓര്‍മയ്ക്കായി നിര്‍മിച്ച ഹുമയൂണ്‍ ടൂബിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. പുതുക്കിപ്പണിത സ്മാരകസമുച്ചയം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ആഗാഖാന്‍ സാംസ്‌കാരിക ട്രസ്റ്റും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സംയുക്തമായി ദേശീയ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പുതുക്കിപ്പണിതതാണ് ഹുമയൂണ്‍ കുടീരം. പേര്‍ഷ്യന്‍ നിര്‍മാണചാതുര്യത്തിന്റെ കണ്ണാടി [...]
The post നവീകരിച്ച ഹുമയൂണ്‍ കുടീരം തുറന്നു appeared first on DC Books.