ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പേരില്ലാതെ മുംബൈ പൊലീസിന്റെ കുറ്റപത്രം. ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പന്‍ , ബോളീവുഡ് താരം വിന്ദുധാരാസിങ്, പാകിസ്ഥാന്‍ അംപയര്‍ അസദ് റൗഫ് എന്നിവരുള്‍പ്പെടെ 21 പേര്‍ക്കെതിരെയാണ് മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ശ്രീശാന്ത് താമസിച്ചിരുന്ന മുംബൈയിലെ ഹോട്ടല്‍മുറി പരിശോധിക്കുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും വാതുവയ്പ്പില്‍ ശ്രീശാന്തിനുള്ള പങ്ക് കണ്ടെത്താന്‍ മുംബൈ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ശ്രീശാന്തിന്റെ പേര് ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മെയ്യപ്പന്‍ , [...]
The post ഐപിഎല്‍ : ശ്രീശാന്തിന്റെ പേരില്ലാതെ മുംബൈ പൊലീസിന്റെ കുറ്റപത്രം appeared first on DC Books.