ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കണോ മുന്നണി വേണോയെന്ന് മുസ്‌ലീം ലീഗിന് തീരുമാനിക്കാമെന്ന് കെ മുരളീധരന്‍ എംഎല്‍എ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന ലീഗിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നോ നാലോ സീറ്റുകള്‍ ചോദിക്കാനുള്ള അവകാശം ലീഗിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ വിട്ടുവീഴ്ച ദൗര്‍ബല്യമായി കണക്കാക്കരുതെന്ന് പറഞ്ഞ അദ്ദേഹം സീറ്റു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്നും പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് മുന്നണി രാഷ്ട്രീയമെന്നതു യാഥാര്‍ഥ്യമാണ്. മുന്നണിയിലെ വലിപ്പച്ചെറുപ്പമില്ലാത്ത കക്ഷികളടെ പൂര്‍ണ സഹകരണത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞതെന്നും മുരളീധരന്‍ [...]
The post തനിച്ചു മത്സരിക്കണോയെന്ന് ലീഗിന് തീരുമാനിക്കാം: മുരളീധരന്‍ appeared first on DC Books.






