പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സംസ്ഥാനക്കമ്മിറ്റി കൈക്കൊണ്ട നടപടിക്ക് തല്ക്കാലം കേന്ദ്രക്കമ്മിറ്റിയുടെ പിന്തുണയില്ല. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് നടപടിക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് പോളിറ്റ് ബ്യൂറോയുടെ തീരുമാനം എന്ന് അറിയുന്നു. വി എസ്സിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്, പി എ സുരേഷ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വി എസ് അച്ചുതാനന്ദന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം [...]
The post വി എസ്സിന്റെ വിശ്വസ്തര്‍ക്കെതിരെ തല്ക്കാലം നടപടിയില്ല appeared first on DC Books.