പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫുമായി സെപ്റ്റംബര്‍ 29ന് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെക്കു പുറപ്പെടും മുന്‍പായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അമേരിക്കയില്‍ എത്തുന്ന പ്രധാനമന്ത്രി ഇന്ത്യ- അമേരിക്ക ആണവകരാര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രതിരോധ, വ്യാപാര രംഗങ്ങളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന പ്രധാനമന്ത്രി ആണവ സഹകരണവുമായി ബന്ധപ്പെട്ടുള്ള ചില കരാറുകളിലും ഒപ്പുവച്ചേക്കും. ഐക്യരാഷ്ടസഭാ രക്ഷാസമിതിയില്‍ ഭീകരപ്രവര്‍ത്തനത്തിനെതിരെ ലോകരാജ്യങ്ങളുടെ കൂട്ടായ്മ, [...]
The post പാക്ക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും : മന്‍മോഹന്‍ സിങ് appeared first on DC Books.