നെടുമ്പാശേരി സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസുമായി തനിക്ക് ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇയാളുമായി തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന് ബന്ധമുണ്ടെന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായില്‍ ഫയാസുമായി വേദി പങ്കിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളും പരിശോധിക്കും. എന്നാല്‍ ഊമക്കത്തിന്റെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കില്ല. ഇത് സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാമോലില്‍ കേസ് പിന്‍വലിക്കാനുള്ള [...]
The post ഫയാസുമായി ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി appeared first on DC Books.